news image
29 Apr 2023

LABORATORY WEEK

പ്രൊഫഷണൽ ലബോറട്ടറി വാരാചരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഇ എം എസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെയും, ഇ എം എസ് കോളേജ് ഓഫ് പാരമെഡിക്കൽ സയൻസിന്റെയും ആഭിമുഖ്യത്തിൽ പൊതു ജനങ്ങൾക്ക് ലബോറട്ടറിയെ കുറിച്ച് അറിയുന്നതിനുള്ള ബോധവൽക്കരണ ക്ലാസും വിദ്യാർത്ഥികളുടെ ലബോറട്ടറി അവബോധ സ്കിറ്റും മൈമും അവതരിപ്പിച്ചു.

ബോധവൽക്കരണ ക്ലാസ്സ്‌ ആശുപത്രി വൈസ് ചെയർമാൻ ഡോ. വി യൂ സീതി ഉദ്ഘാടനം ചെയ്തു. ലബോറട്ടറി മേധാവി ഡോ. ജാസ്മിൻ പി ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ മോഹൻദാസ്, ജനറൽ മാനേജർ എം അബ്ദുന്നാസിർ,കോളേജ് ഓഫ് പാരമെഡിക്കൽ സയൻസ് പ്രിൻസിപ്പാൾ പ്രൊഫ. സ്വാതി ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ടി ബി യെ കുറിച്ചുള്ള ബോധവൽക്കരണം R N T C P ജീത് കോ ഓർഡിനേറ്റർ ഡോ. സഫ്രീന നിർവ്വഹിച്ചു.

വാരാചരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ സായി സ്നേഹ തീരം ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് സൗജന്യ രക്ത പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി.

ലേബറോട്ടറി അവബോധ ക്ലാസ്സിന് കെ വിനോദ് സ്വാഗതവും സീമ പി എൻ നന്ദിയും പറഞ്ഞു.

Share