![](https://emshospital.org.in/public/asset/images/news-events-pattern.png)
![news image](https://emshospital.org.in/public/uploads/news/1705638311419906834_3777107385863605_8368096626361293742_n (1).jpg)
18 Jan 2024
ജനറല്‍ സര്‍ജറി, പ്ലാസ്റ്റിക് & കോസ്മെറ്റിക് സര്‍ജറി വിഭാഗങ്ങളില്‍ ആധുനിക ലേസര്‍ സര്‍ജറി ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനവും, IMA യുടെ നാഷണല്‍ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഡോ.ജയകൃഷ്ണന്‍
പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ജനറല്‍ സര്‍ജറി, പ്ലാസ്റ്റിക് & കോസ്മെറ്റിക് സര്‍ജറി വിഭാഗങ്ങളില്‍ ആധുനിക ലേസര്‍ സര്‍ജറി ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനവും, IMA യുടെ നാഷണല്‍ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഡോ.ജയകൃഷ്ണന്‍ എ.വി.ക്ക് അനുമോദനവും നടത്തി. 18.01.24 ന് ആശുപത്രി അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബഹു.പൊന്നാനി എംഎല്‍എ ശ്രീ.പി.നന്ദകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശുപത്രി ചെയര്‍മാന്‍ ശ്രീ.വി.പി.അനിര്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ആശുപത്രിയിലെ ജനറല്‍ സര്‍ജറിവിഭാഗം മേധാവി ഡോ.എം.ജി.സിജിന്‍, ഡോ.ജുവൽ രാജ് സക്കറിയ എന്നിവര്‍ പുതിയ സര്‍ജറി ചികിത്സാ പദ്ധതിവിശദീകരണം നടത്തി.
ആശംസകളര്‍പ്പിച്ചുകൊണ്ട് ആശുപത്രി വൈസ് ചെയര്‍മാന്‍ ഡോ.വി.യു.സീതി, മുന്‍ ചെയര്‍മാന്‍ ഡോ.എ.മുഹമ്മദ്, മുന്‍ ഡയറക്ടര്‍മാരായ ശ്രീ.പി.പി.വാസുദേവന്‍, ശ്രീ.വി.ശശികുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.ഇ.രാജേഷ്, ഡയറക്ടര്‍മാരായ ശ്രീ.ഇ.ജയന്‍, ശ്രീമതി.നിഷി അനിൽരാജ് , മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.മോഹന്‍ദാസ്, ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ.ജയകൃഷ്ണന്‍ എ.വി., ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കൊച്ചു.എസ്.മണി എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ ശ്രീ.വി.രമേശന്‍ സ്വാഗതവും, ജനറല്‍ മാനേജര്‍ ശ്രീ.എം.അബ്ദുന്നാസിര്‍ നന്ദിയും പറഞ്ഞു.