news image
25 Feb 2023

ഇഎംഎസ്ആശുപത്രി രജതജൂബിലി ആഘോഷം

 

100 നിര്‍ധന രോഗികള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയ പദ്ധതി

സഹകരണ മേഖലയില്‍ ലോകത്തിനാകെ പെരിന്തല്‍മണ്ണ ഇഎംഎസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി മാതൃകയാണെന്നും, സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ബഹു.പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനവിഷയമായ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രഗവണ്‍മെന്‍റിന്‍റെ ശ്രമങ്ങള്‍ക്കെതിരെ ചെറുത്തുനില്‍ക്കേണ്ടത് കേരളത്തിന്‍റെ വികസനം ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും കടമയും ആവശ്യവുമാണെന്നും പ്രസ്തുത അവസരത്തില്‍ മന്ത്രി പറഞ്ഞു. പാവപ്പെട്ടവരോടുള്ള ഇഎംഎസ്സിന്‍റെ കാഴ്ചപ്പാട് ശരിവെക്കുന്നതാണ്, സാധാരണജനങ്ങള്‍ക്ക് ആശ്രയമായി മാറിയ ഈ സ്ഥാപനം. കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുക മാത്രമല്ല, നിര്‍ധനരായ 100 രോഗികള്‍ക്ക് തികച്ചും സൗജന്യമായി ശസ്ത്രക്രിയകള്‍ ചെയ്തുനല്‍കുന്നതിലൂടെ രജതജൂബിലി നിറവില്‍ നില്‍ക്കുന്ന ഇഎംഎസ് ആശുപത്രി ആതുരശുശ്രൂഷാ രംഗത്ത് സഹകരണ രംഗത്ത് ബദല്‍ സൃഷ്ടിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പെരിന്തല്‍മണ്ണ ഇഎംഎസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനരായ 100 രോഗികള്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തുനല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ശ്രീ.വി.ശിവന്‍കുട്ടി. ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.വി.ശശികുമാര്‍ പദ്ധതി വിശദീകരണം നടത്തി. പെരിന്തല്‍മണ്ണ എംഎല്‍എ ശ്രീ.നജീബ് കാന്തപുരം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ.പി.ഷാജി, താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. സോഫിയ കെ.പി., പെരിന്തല്‍മണ്ണ സഹകരണ അസി.റജിസ്ട്രാര്‍ ശ്രീ.പി.ഷംസുദ്ദീന്‍, ആശുപത്രി വൈസ് ചെയര്‍മാന്‍ ഡോ.വി.യു. സീതി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഇഎംഎസ് ചാരിറ്റബിള്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോണററി സെക്രട്ടറി ശ്രീ.പി.പി.വാസുദേവന്‍, ഹോസ്പിറ്റല്‍ ഫെഡറേഷന്‍ മെമ്പര്‍ ശ്രീമതി.പി.കെ.സൈനബ, ഭക്ഷ്യകമ്മീഷന്‍ അംഗം ശ്രീ.വി.രമേശന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ശ്രീ.മോഹനന്‍ പുളിക്കല്‍, അസി.ലേബര്‍ ഓഫീസര്‍ ശ്രീ.അംജദ് പി.എം.ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.മോഹന്‍ദാസ്, ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.എ.വി.ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ആശുപത്രി ചെയര്‍മാന്‍ ഡോ.എ.മുഹമ്മദ് സ്വാഗതവും, ജനറല്‍ മാനേജര്‍ ശ്രീ.എം.അബ്ദുന്നാസിര്‍ നന്ദിയും പറഞ്ഞു.

Share