News & Events

ഇ.എം.എസ് പോസ്റ്റ് കോവിഡ് ക്ലിനിക് ഉദ്ഘടനവും താഴേക്കോട് ഗ്രാമപഞ്ചയത്തിലേക്കുള്ള കോവിഡ് സുരക്ഷാ സാമഗ്രികളുടെ ഏറ്റുവാങ്ങലും

താഴേക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന കോവിഡ്പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി ഒരു ലക്ഷംരൂപവിലവരുന്ന വിവിധ ഇനങ്ങളായ സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്ക് എന്നിവ നല്‍കി.ڔ 15.06.2021 ന് ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.സോഫിയ ടീച്ചര്‍, വൈസ് പ്രസിഡന്‍റ് പിലാക്കല്‍ മൊയ്തുപ്പുഎന്നിവര്‍ ആശുപത്രി ചെയര്‍മാന്‍ ഡോ.എ.മുഹമ്മദില്‍ നിന്നും സാമഗ്രികള്‍ ഏറ്റുവാങ്ങി.ڔ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊ്ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.ശശികുമാര്‍അധ്യക്ഷത വഹിച്ചു.ڔ മെഡിക്കല്‍ സൂപ്ര്ഡോ.കെ.മോഹന്‍ദാസ്, ഡയറക്ടര്‍മാരായ ടി.കെ.ഹഫ്സ മുഹമ്മദ്, ടി.കെ.റഷീദലി,ഡോക്ടര്‍മാരായ ഡോ.എ.വി.ജയകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ മാനേജര്‍എം.അബ്ദുന്നാസിര്‍ സ്വാഗതവും, ഡയറക്ടര്‍ڔശ്രീ.ടി.കെ. കരുണാകരന്‍ നന്ദിയും പറഞ്ഞു.