News & Events

3 ലക്ഷം രൂപ സംഭാവന നൽകി

ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ ഓഹരി ഉടമയായിരുന്ന കളത്തിൽ തോട്ടശ്ശേരി സുഹറ എന്നവർക്ക് അനുവദിച്ച അപകടമരണ ഇൻഷുറൻസ് തുക മൂന്നു ലക്ഷം രൂപ അവരുടെ അവകാശികളും മക്കളും ആയ മുഹമ്മദ് നസീർ.കെ.ടി, നിസാർ അഹമ്മദ് എന്നിവർ ആശുപത്രിയോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇഎംഎസ് മെമ്മോറിയൽ ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റിന് കൈമാറി. സാമ്പത്തികമായി ദുർബലരായ രോഗികളെ സഹായിക്കുന്നതിനായി മുൻ എംപി ശ്രീ എ.വിജയരാഘവൻ ചെയർമാനും ശ്രീ പി.പി.വാസുദേവൻ ഹോണററി സെക്രട്ടറിയായും രൂപീകരിച്ച ട്രസ്റ്റിനു കീഴിൽ കുറഞ്ഞ നിരക്കിൽ ആയിരക്കണക്കിന് രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് 20 ഡയാലിസിസ് മെഷീനുകളോടെ ഡയാലിസിസ് സെന്റർ പ്രവർത്തിച്ചുവരുന്നു.ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏലംകുളം പഞ്ചായത്തിലെ കിടപ്പുരോഗികൾക്കും മാനസിക ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും സൗജന്യചികിത്സ നടത്തിവരുന്നുണ്ട്. വിവിധ സഹകരണ സ്ഥാപനങ്ങളുടെയും, ഓഹരിയുടമകളുടെയും, സുമനസ്സുകളുടെയും സഹായത്തിലാണ് ട്രസ്റ്റ് പ്രവർത്തിച്ചുവരുന്നത്. സംഭാവന ആശുപത്രി ഭരണ സമിതി അംഗവും ട്രസ്റ്റിയുമായ ശ്രീ ടി.കെ.കരുണാകരൻ ഏറ്റുവാങ്ങി. ആശുപത്രി ജനറൽ മാനേജർ ശ്രീ എം അബ്ദുന്നാസിർ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജിമ്മി കാറ്റടി, ഷെയർ ആൻഡ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് ഇൻചാർജ് ശ്രീമതി കെ.ഇന്ദിര എന്നിവർ സന്നിഹിതരായിരുന്നു.