News & Events

EMS HOSPITAL GENERAL BODY

2019-20 വര്‍ഷത്തെ ലാഭവിഹിതമായ 3.99 കോടി രൂപ ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുന്നതിന് ഇഎംഎസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി വാര്‍ഷിക പൊതുയോഗം അംഗീകാരം നല്‍കി. പ്രസ്തുത ലാഭവിഹിതം 2021 ഏപ്രില്‍ 1 മുതല്‍ വിതരണം ചെയ്തുതുടങ്ങും. തന്‍ വര്‍ഷത്തെ അറ്റാദായം 5.12 കോടി രൂപയാണ്. പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫണ്ടില്‍ നിന്നും ആശുപത്രി അക്കാദമിക് കാമ്പസ്സിന്‍റെ അടിസ്ഥാന സൗകര്യവികസനത്തിനും നവീകരണത്തിനുമായി 3 കോടി രൂപ അനുവദിച്ച കേരള സര്‍ക്കാന് നന്ദിരേഖപ്പെടുത്തുന്ന പ്രമേയം വാര്‍ഷികപൊതുയോഗം അംഗീകരിച്ചു. 28.02.2021 ന് ആശുപത്രിയില്‍ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ആശുപത്രി ചെയര്‍മാന്‍ ഡോ.എ.മുഹമ്മദ് അധ്യക്ഷനും, ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.വി.ശശികുമാര്‍ സ്വാഗതവും പറഞ്ഞു. ശ്രീ.കൃഷ്ണന്‍ കാരങ്ങാട് അനുശോചനപ്രമേയവും, ജനറല്‍ മാനേജര്‍ ശ്രീ.അബ്ദുന്നാസിര്‍ ആശുപത്രിയിലെ 2019-20 വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടും ഡയറക്ടര്‍ ശ്രീ.ടി.കെ.കരുണാകരന്‍ അറ്റാദായവിഭജനവും, ഡോ.വി.യു.സീതി ഭാവിപരിപാടികളും അവതരിപ്പിച്ചു. കഴിഞ്ഞ വാര്‍ഷികപൊതുയോഗ മിനുട്സ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീ.ജിമ്മി കാട്ടടിയും, 2021-22 വര്‍ഷത്തെ മതിപ്പ് ബഡ്ജറ്റ് ഫിനാന്‍സ് മാനേജര്‍ ശ്രീമതി.പി.വി.സരസ്വതിയും, അവതരിപ്പിച്ചു. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ന്യൂറോനാവിഗേഷന്‍ സിസ്റ്റം, ഇ.എന്‍.ടി വിഭാഗത്തില്‍ ടോണ്‍സെലെക്ടമി കോബ്ലേഷന്‍ മെഷീന്‍ എന്നിവ സ്ഥാപിക്കുന്നതിനും, അക്കാദമിക് കാമ്പസ്സില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍ കോഴ്സുകള്‍ ആരംഭിക്കുക, പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കുക എന്നീ പുതിയ പദ്ധതികള്‍ക്ക് പൊതുയോഗം അംഗീകാരം നല്‍കി. ഇഎംഎസ് ഹെല്‍ത്ത് കെയര്‍ സ്കീമില്‍ അംഗമായിരിക്കെ അപകടത്തില്‍ പെട്ട് മരണമടഞ്ഞ മുഹമ്മദ് ഷഹീര്‍ എന്നവരുടെ അവകാശിക്ക് 50000 രൂപയുടെ ഇന്‍ഷൂറന്‍സ് ധനസഹായം ആശുപത്രി ചെയര്‍മാന്‍ ഡോ.എ.മുഹമ്മദ് വിതരണം ചെയ്തു. പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് മെറ്റീരിയല്‍ മാനേജര്‍ ശ്രീ.ഐ.ശ്രീധരന്‍ നന്ദിയും പറഞ്ഞു.