News & Events

Infecon 2017

ആതുര ശുശ്രൂഷാരംഗത്ത് സങ്കല്പ്പിക്കാനാവാത്ത വിധമുള്ള കണ്ടുപിടുത്തങ്ങളിലൂടെഎല്ലാഅസുഖങ്ങൾക്കുമുള്ളചികിത്സാസംവിധാനങ്ങളും മരുന്നുകളും ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതിനനുസരിച്ചു രോഗങ്ങൾ കുറഞ്ഞു വരുന്നതിനു പകരം കൂടി കൂടി വരുന്ന അവസ്ഥയാണ് ലോകത്ത് ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെ ന്ന് ബഹു.കേരളാ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പെരിന്തൽമണ്ണ ഇ എം എസ്മെമ്മോറിയൽ സഹകരണ ആശുപത്രി ഐ.എം.എ അക്കാദമി ഓഫ് സ്പെഷ്യാലിറ്റീസ് കേരള ചാപ്റ്ററുമായി സഹകരിച്ചുകൊണ്ടു പെരിന്തൽമണ്ണഹൈട്ടൺഓഡിറ്റോറിയത്തിൽവെച്ചുഅണുബാധാനിയന്ത്രണത്തെക്കുറിച്ചുള്ള സംസ്ഥാനതലകോൺഫറൻസ് ഇൻഫെകോൺ - 2017 ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷനോ ,ആധികാരിക അറിവോ പോലുമില്ലാതെ ആന്റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾ യഥേഷ്ടം ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു ,ആശുപത്രി സ്ഥാപനങ്ങൾ കൂടുതൽ കൂടുതൽ ഉണ്ടാകുമ്പോഴും സമഗ്രമായ ഒരു ചികിത്സ സംവിധാനം ഉയർന്നു വരുന്നില്ല. ആന്റിബയോട്ടിക്കുകളെപ്പോലും പ്രതിരോധിക്കുന്ന തരത്തിൽ രോഗങ്ങൾ പെരുകി വരുന്നതായും അദ്ദേഹം പറഞ്ഞു. ആശുപത്രി ചെയർമാൻ ഡോ .എ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.താഴേക്കോട് ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് അബ്ദുൽ നാസർ,മുൻ എം .എൽ.എ യും ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറുമായ വി.ശശികുമാർ,ഡയറക്ടർ പി.പി.വാസുദേവൻ,ഇൻഫെക്ഷൻ ഡിസീസ് സ്പെഷ്യലിസ്റ്റ് ഡോ.അബുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ .കെ.മോഹൻദാസ്, സ്വാഗതവും,വൈസ് ചെയർമാൻ ഡോ .വി യു .സീതി നന്ദിയും പറഞ്ഞു.

 

Facebook Orkut Facebook Facebook