Achievements & Awards

സഹകരണ എക്സ്പോ 2022 പുരസ്ക്കാരം

കൊച്ചിയിൽ നടന്ന സഹകരണ എക്സ്പോ 2022 ൽ മികച്ച രണ്ടാമത്തെ പവലിയനായി പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയുടെ പവലിയൻ തെരഞ്ഞെടുക്കപ്പെട്ടു. എക്സ്പോയിൽ സംസ്ഥാനത്തെ ആകെ 17000 സംഘങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 210 സഹകരണ സ്ഥാപനങ്ങളാണ് എക്സ്പോയിൽ പവലിയനുകൾ ഒരുക്കിയത്. സഹകരണ മേഖലയിൽ ആരോഗ്യ രംഗത്ത് ടെലിമെഡിസിൻ സാദ്ധ്യതകൾ എന്ന ആശയത്തിലൂന്നിയാണ് ഇ.എം.എസ് ആശുപത്രി പവലിയൻ ഒരുക്കിയത്.സമാപന സമ്മേളനത്തിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനിൽ നിന്നും ആശുപത്രിക്ക് വേണ്ടി ജനറൽ മാനേജർ എം അബ്ദുന്നാസിർ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജിമ്മി കാട്ടടി, മെറ്റീരിയൽസ് മാനേജർ ഐ ശ്രീധരൻ, വിനോദ്കുമാർ എന്നിവർ പുരസ്ക്കാരം ഏറ്റുവാങ്ങി.

 

എക്സല്ലൻസ് അവാർഡ്

2021 ലെ സഹകരണ വകുപ്പിന്റെ എക്‌സലൻസ് അവാർഡ് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിക്ക് ലഭിച്ചു. വടകരയിൽ വെച്ചു നടന്ന 68 മത് അഖിലിന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപനചടങ്ങിൽ വെച്ച് ബഹു. കേരള സഹകരണ വകുപ്പുമന്ത്രി ശ്രീ. വി എൻ വാസവാനിൽ നിന്ന് ആശുപത്രി ചെയർമാൻ ഡോ. എ മുഹമ്മദ്‌, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജിമ്മി കാട്ടടി എന്നിവർ ഏറ്റുവാങ്ങി കേരളത്തിലെ ഏറ്റവും വലിയ ഗോത്രവർഗ പ്രദേശമായ അട്ടപ്പാടിയിലെ എസ്സി/എസ്റ്റിവിഭാഗക്കാർക്ക് സഹകരണ വകുപ്പുമായി സഹകരിച്ചു നടപ്പിലാക്കിയ അട്ടപ്പാടി സമഗ്ര ആരോഗ്യ ചികിത്സാ പദ്ധതി, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക വൈഷമ്യം അനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിനായി സഹകരണവകുപ്പിന്റെ അനുമതിയോടെ ആശുപത്രി ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന രോഗീ സൗഹൃദ വായ്പാ പദ്ധതി എന്നിവ മുൻനിർത്തിയാണ് ആശുപത്രിക്ക് എക്സലൻസ് അവാർഡ് ലഭിച്ചത്. ഫലകവും ഒരുലക്ഷം രൂപയുമടങ്ങിയതാണ് അവാർഡ്.